Saturday, July 5, 2008

ബന്ത് നമ്മുടെ ദേശീയ ആഘോഷം

വൈകിട്ട് ഓഫീസ് ജോലി കഴിഞ്ഞു വീട്ടിലേക്കുള്ള യാത്രയില് അയാള് പലചരക്ക് കടയില് കയറി.
രണ്ട് കിലോ കയമ ... അയാള് പറഞ്ഞു.
കയമ തീര്ന്നു . കച്ചവടക്കാരന് പറഞ്ഞു
എ... തീര്ന്നോ.
കച്ചവടക്കാരന് വിശദീകരിച്ചു. സാറ് ഇതെന്താ ഒന്നുമറിയാത്ത ആളുകളെപ്പോലെ? നാളെ ബന്ത് അല്ലെ സാറെ. കോലയുണ്ട് അതെടുക്കട്ടെ.
ആ... കോയെങ്കില്‍ കോല.... കയമയുടെ അത്ര രുചി കിട്ടില്ല...
അത് ശരിയാ കച്ചവടക്കാരന് പറഞ്ഞു.
കയമ തൂക്കുന്നതിനിടയില് കച്ചവടക്കാരന് ചോദിച്ചു.
സീ.ബീ അല്ലെ ഉണ്ടാക്കുന്നത് ? അപ്പൊ രണ്ടു കിലോക്കുള്ള മറ്റു സാധനങളും വേണ്ടേ ?
അതേടോ.
കടക്കാരന് എന്തല്ലാമോ കൊച്ചു കൊച്ചു പാക്കറ്റുകള് ഒരു വലിയ പോളിത്തീന് കവറില് ആക്കവേ ചോദിച്ചു
ചിക്കന് മസാലയുടെ ഒരു പുതിയ ബ്രാണ്ടുണ്ട് . ബെസ്റ്റാ.. അതായിക്കോട്ടെ ല്ലേ?
ആയിക്കോട്ടെ.
പണം കൊടുത്ത് കവര് സ്കൂട്ടറില് വെച്ച് അയാള് കോഴിക്കടയിലേക്ക് വണ്ടിയോടിച്ചു .
സീ.കെ.ചിക്കന് സ്റ്റാളിലെത്തിയപ്പോള് കടക്കാരന് അബു കട പൂട്ടുകയായിരുന്നു.
എന്താടോ അബോ, ഇത്ര പെട്ടെന്ന് ചിക്കന് തീര്ന്നോ?
ഛെ ! സാറിതേതു നാട്ടുകാരനാ ... നാളെ ബന്തല്ലേ സാറേ. എന്റെ എന്നല്ല , എല്ലാ ചിക്കന് കടയും പൂടിക്കഴിഞ്ഞു. നാളെ നമുക്കൊന്ന് ആഘോഷിക്കേന്ദതല്ലേ ?
അബു കടപൂട്ടി അയാള്‍ക്കരികെ വന്നു.

ഒരു ഞായറാഴ്ച വരെ ഒഴിവില്ല സാറേ, നൂറുകൂട്ടം കാര്യങ്ങളും കല്യാണങ്ങളുമാ അന്ന്... ഇടക്കിടക്ക് വീണുകിട്ടുന്ന ഈ ബന്തുകളാണ് വീട്ടില് ഭാര്യയും മക്കളും ഉമ്മയും ബാപ്പയും ഉണ്ട് എന്ന് ഒര്മപ്പെടുതുന്നതു. ശരിയല്ലേ സാറേ ?
ശരിയാ ശരിയാ അയാള് പറഞ്ഞു
ഇനി എന്ത് ചെയ്യും അബോ ? കോഴിയിറച്ചി ഇനി എവിടെ കിട്ടും ?
ആവോ എനിക്കറിയില്ല അബു കൈമലര്ത്തി
കോഴിയും കയമേം ടാ‍ലടെം തൈരുമെല്ലാം എല്ലായിടത്തും തീരുന്നൂട്ടോ .... സാര് ആലോചിച്ചു നിക്കാതെ വേഗം വിട്ടോളൂ സാറിന് ഭാഗ്യം ഉണ്ടെന്കില് എവിടുന്നെന്കിലും കിട്ടും
ഈശ്വരാ കത്തോളണെ... നാളെ മക്കളും പെരക്കുട്ടികലുമെല്ലാം ഒത്തു കൂടുന്ന ദിവസമാണ്. കൊഴിയിരചിയില്ലാതെ എന്ത് ബന്തഘോഷം
അയാള് വേഗം അടുത്ത കട ലക്ഷ്യമാക്കി സ്കൂട്ടര് ഓടിച്ചു ....

6 comments:

Unknown said...

GOOD......

JAMSHAD MAYANAD said...

this is true. and i will tell something about this
this is very good story
congrags to u

congaru cali cilation

Unknown said...

its true.

ഏറനാടന്‍ said...

നല്ല ചിന്താവിഷയം സരസമായൊരു സീന്‍ കഥയായി. ഭാവുകങ്ങള്‍. പിന്നെ മലയാളം ടൈപ്പുമ്പോള്‍ അക്ഷരപ്പിശക് വരുന്നത് ശ്രദ്ധിക്കുമല്ലോ. :)

ranjit krishna said...

kolllam

അന്യന്‍ (അജയ്‌ ശ്രീശാന്ത്‌) said...

ഇഖ്ബാല്‍...
താങ്കളുടെ ടെംപ്ലേറ്റ്‌...
ഇവിടുത്തെ സിസ്റ്റത്തിലെ
ഫോണ്ടിനെ സപ്പോര്‍ട്ട്‌ ചെയ്യുന്നില്ല..
അതുകൊണ്ട്‌ തന്നെ
എനിക്ക്‌ പോസ്റ്റ്‌ വായിക്കാന്‍
സാധിക്കുന്നില്ല...
വെറും ചതുരങ്ങള്‍ മാത്രം...
എങ്കിലും
എനിക്ക്‌ പോസ്റ്റ്‌ നന്നായി
എന്നു പറഞ്ഞ്‌ വെറുതെ
കമന്റിടാമായിരുന്നു....
പക്ഷെ..ഞാന്‍
വായിക്കാതെ കമന്റുന്ന
സ്വഭാവക്കാരനല്ലാത്തതിനാലാണ്‌..
ഇത്‌ പറയുന്നത്‌.. കേട്ടോ..മാഷേ..:)