Wednesday, April 30, 2008

മുഖമില്ലാത്ത കൂട്ടുകാരിയുടെ ഓര്‍മ്മക്ക്


പഴയൊരു പുസ്തകക്കെട്ടില്‍ നിന്ന്
എനിക്കിന്നലെ
പ്രക്തനമായൊരു പാടപുസ്തകം കിട്ടി
താള്കള്‍ കീ‍റിയും
അക്ഷരങ്ങള്‍ മങ്ങിയും മായ്ഞുമിരുന്നു.
അവയ്ക്കുള്ളില്‍ നിന്നു
ഒരു മയില്‍ പീലിക്കണ്ണ്
എന്നെ
ആറ്ദ്രമായൊന്നു നോക്കി
ഇതെന്റെ പ്രണയമാണ്‍
മുഖം മറന്നൊരു കൂട്ടുകാരി
സമ്മാനിച്ചതാണ്‍.
മലയാളം മാഷിന്റെ
പൊള്ളുന്ന ചൂരലാണ്‍
മധുരിക്കുന്ന വേദനയാണ്‍.
അതിന്നുള്ളില്‍ നിന്ന്
മുഖമില്ലാത്ത കൂട്ടുകാരി
കണ്ണീരുമായി തലോടി
എന്റെ കണ്ണുകള്‍ നിറയുന്നുവല്ലോ?
മയില്‍പ്പീലി
ഞാന്‍ ആറ്ക്കു കൊടുക്കും

ശേഷി മാസിക