Sunday, January 25, 2009

ഉടന്‍ വരുന്നു... ദയാപരന്‍‌ - സിനിമയും നോവലും







ഈ കത നിരവദി സിനിമാക്കാരോട് ഞാന്‍ പറഞ്ഞിട്ടുന്ദ്. ആരെങ്കിലും ഇത് സിനിമയാക്കുന്ന പക്ഷം എന്നെ അറിയിക്കണേ...
ഇഖ്ബാല്‍ റീമസ്
+91 495 2416 389
+91 984 7006 389
+91 944 6546 389
+91 944 6336 389

Thursday, July 10, 2008

പണ്ടു പണ്ടൊരു ദേശത്ത്

ആരാധ്യനായ ഡോകറ്ററ്...
ഒരു നാള്‍ പോലീസ് ഓഫീസറ് അദ്ദേഹത്തെ അരസ്റ്റ് ചെയ്യാന്‍ വന്നു.
കൊലപാതക കുറ്റത്തിനു...
ഡോകറ്ററ്... പറഞ്ഞു ഞാന്‍ അയാളെ കൊന്നു.
സത്യം അതാണ്‍..
എന്തിന്‍? പോലീസ് ഓഫീസറ് ചോദിച്ചു.
ഡോകറ്ററ്... ആ കത പറഞ്ഞു




Saturday, July 5, 2008

ബന്ത് നമ്മുടെ ദേശീയ ആഘോഷം

വൈകിട്ട് ഓഫീസ് ജോലി കഴിഞ്ഞു വീട്ടിലേക്കുള്ള യാത്രയില് അയാള് പലചരക്ക് കടയില് കയറി.
രണ്ട് കിലോ കയമ ... അയാള് പറഞ്ഞു.
കയമ തീര്ന്നു . കച്ചവടക്കാരന് പറഞ്ഞു
എ... തീര്ന്നോ.
കച്ചവടക്കാരന് വിശദീകരിച്ചു. സാറ് ഇതെന്താ ഒന്നുമറിയാത്ത ആളുകളെപ്പോലെ? നാളെ ബന്ത് അല്ലെ സാറെ. കോലയുണ്ട് അതെടുക്കട്ടെ.
ആ... കോയെങ്കില്‍ കോല.... കയമയുടെ അത്ര രുചി കിട്ടില്ല...
അത് ശരിയാ കച്ചവടക്കാരന് പറഞ്ഞു.
കയമ തൂക്കുന്നതിനിടയില് കച്ചവടക്കാരന് ചോദിച്ചു.
സീ.ബീ അല്ലെ ഉണ്ടാക്കുന്നത് ? അപ്പൊ രണ്ടു കിലോക്കുള്ള മറ്റു സാധനങളും വേണ്ടേ ?
അതേടോ.
കടക്കാരന് എന്തല്ലാമോ കൊച്ചു കൊച്ചു പാക്കറ്റുകള് ഒരു വലിയ പോളിത്തീന് കവറില് ആക്കവേ ചോദിച്ചു
ചിക്കന് മസാലയുടെ ഒരു പുതിയ ബ്രാണ്ടുണ്ട് . ബെസ്റ്റാ.. അതായിക്കോട്ടെ ല്ലേ?
ആയിക്കോട്ടെ.
പണം കൊടുത്ത് കവര് സ്കൂട്ടറില് വെച്ച് അയാള് കോഴിക്കടയിലേക്ക് വണ്ടിയോടിച്ചു .
സീ.കെ.ചിക്കന് സ്റ്റാളിലെത്തിയപ്പോള് കടക്കാരന് അബു കട പൂട്ടുകയായിരുന്നു.
എന്താടോ അബോ, ഇത്ര പെട്ടെന്ന് ചിക്കന് തീര്ന്നോ?
ഛെ ! സാറിതേതു നാട്ടുകാരനാ ... നാളെ ബന്തല്ലേ സാറേ. എന്റെ എന്നല്ല , എല്ലാ ചിക്കന് കടയും പൂടിക്കഴിഞ്ഞു. നാളെ നമുക്കൊന്ന് ആഘോഷിക്കേന്ദതല്ലേ ?
അബു കടപൂട്ടി അയാള്‍ക്കരികെ വന്നു.

ഒരു ഞായറാഴ്ച വരെ ഒഴിവില്ല സാറേ, നൂറുകൂട്ടം കാര്യങ്ങളും കല്യാണങ്ങളുമാ അന്ന്... ഇടക്കിടക്ക് വീണുകിട്ടുന്ന ഈ ബന്തുകളാണ് വീട്ടില് ഭാര്യയും മക്കളും ഉമ്മയും ബാപ്പയും ഉണ്ട് എന്ന് ഒര്മപ്പെടുതുന്നതു. ശരിയല്ലേ സാറേ ?
ശരിയാ ശരിയാ അയാള് പറഞ്ഞു
ഇനി എന്ത് ചെയ്യും അബോ ? കോഴിയിറച്ചി ഇനി എവിടെ കിട്ടും ?
ആവോ എനിക്കറിയില്ല അബു കൈമലര്ത്തി
കോഴിയും കയമേം ടാ‍ലടെം തൈരുമെല്ലാം എല്ലായിടത്തും തീരുന്നൂട്ടോ .... സാര് ആലോചിച്ചു നിക്കാതെ വേഗം വിട്ടോളൂ സാറിന് ഭാഗ്യം ഉണ്ടെന്കില് എവിടുന്നെന്കിലും കിട്ടും
ഈശ്വരാ കത്തോളണെ... നാളെ മക്കളും പെരക്കുട്ടികലുമെല്ലാം ഒത്തു കൂടുന്ന ദിവസമാണ്. കൊഴിയിരചിയില്ലാതെ എന്ത് ബന്തഘോഷം
അയാള് വേഗം അടുത്ത കട ലക്ഷ്യമാക്കി സ്കൂട്ടര് ഓടിച്ചു ....

Sunday, May 4, 2008

ആദിലിന്റെ ഡാന്‍സ്

പാട്ടുകേട്ടാല്‍ ആരും ന്രുത്തം ചെയ്തു പോകും. ഒരു കല്യാണവീട്ടില്‍ എന്റെ മകനും പാട്ടുകേട്ട് ന്രുത്തം ചെയ്തു പോയി.എങ്ങനെയുന്ദു ചങ്ങാതീ, എന്റെ മകന്റെ ന്രുത്തം ?

ആധുനികന്‍

കണ്ണുചൂഴ്ന്നെടുക്കാന്‍ വന്നവരോട് ഞാന്‍ പറഞ്ഞു.
നിങ്ങള്‍ കാണുന്നില്ലേ എനിക്ക് കണ്ണുകളില്ല.
ഹൃദയം ചൂഴ്ന്നെടുക്കാന്‍ വന്നവരോടും ഞാന്‍ അതുതന്നെ പറഞ്ഞു.
നിങ്ങള്‍ കാണുന്നില്ലേ എനിക്ക് ഹൃദയമില്ല
ഉവ്വ്...ഞാനൊരു ആധുനിക മനുഷ്യനാണ്‍