Sunday, May 4, 2008

ആദിലിന്റെ ഡാന്‍സ്

പാട്ടുകേട്ടാല്‍ ആരും ന്രുത്തം ചെയ്തു പോകും. ഒരു കല്യാണവീട്ടില്‍ എന്റെ മകനും പാട്ടുകേട്ട് ന്രുത്തം ചെയ്തു പോയി.എങ്ങനെയുന്ദു ചങ്ങാതീ, എന്റെ മകന്റെ ന്രുത്തം ?

ആധുനികന്‍

കണ്ണുചൂഴ്ന്നെടുക്കാന്‍ വന്നവരോട് ഞാന്‍ പറഞ്ഞു.
നിങ്ങള്‍ കാണുന്നില്ലേ എനിക്ക് കണ്ണുകളില്ല.
ഹൃദയം ചൂഴ്ന്നെടുക്കാന്‍ വന്നവരോടും ഞാന്‍ അതുതന്നെ പറഞ്ഞു.
നിങ്ങള്‍ കാണുന്നില്ലേ എനിക്ക് ഹൃദയമില്ല
ഉവ്വ്...ഞാനൊരു ആധുനിക മനുഷ്യനാണ്‍

അടിമ

വിശന്നപ്പോള്‍ അവരെനിക്ക് അപ്പം തന്നു.ഉടുക്കാന്‍ വസ്ത്രം തന്നു. തല ചായ്ക്കാന്‍ ഇടവും തന്നു. അനന്തരം ഞാന്‍ അവരുടെ നിഴലായി.